തൃശ്ശൂര്‍: കല്യാണ്‍ ജ്വല്ലേഴ്‌സിനെ അപകീര്‍ത്തിപ്പെടുത്ത രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചത് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ് എടുത്തു. വ്യാജതെളിവുണ്ടാക്കി ട്യൂബില്‍ അപകീര്‍ത്തികരമായി വീഡിയോ പ്രചരിപ്പിച്ചുവെന്നുള്ള കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയിലാണ് കേസ്. ശ്രീകുമാരനെ മേനോനെ കൂടാതെ തെഹല്‍ക്ക മുന്‍ മാനേജിങ് എഡിറ്റര്‍ എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവേല്‍, റെഡ് പിക്‌സ് 24 ത 7 എന്ന യൂട്യൂബ് ചാനല്‍ എന്നിവരുടെ പേരിലും കേസ് എടുത്തിട്ടുണ്ട്.
വ്യാജരേഖ ചമയ്ക്കല്‍, സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തൃശ്ശൂര്‍ പൂങ്കുന്നം ഓഫീസിലെ ചീഫ് ജനറല്‍ മാനേജര്‍ കെ.ടി. ഷൈജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
തൃശ്ശൂര്‍ വെസ്റ്റ് പോലീസാണ് കേസ് എടുത്തത്. നേരത്തേ ശ്രീകുമാര്‍ മേനോന്‍ കരാര്‍ വ്യവസ്ഥയില്‍ കല്യാണിലെ പരസ്യങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നും കരാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് മാത്യു സാമുവലുമായി ചേര്‍ന്ന് വീഡിയോ നിര്‍മിച്ചതാണെന്ന് പരാതിയില്‍ പറയുന്നു.
Post Your Comments