മാഞ്ചസ്റ്റര്‍: ഇന്ത്യ-പാക് ആരാധകര്‍ ഒരു പോലെ കാത്തിരുന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ലോകക്കപ്പ് മത്സരങ്ങളില്‍ ഇതുവരെ പാകിസ്ഥാനോട് തോല്‍ക്കാത്ത ഇന്ത്യ ഏഴാം തവണയാണ് പാകിനോട് ഏറ്റുമുട്ടുന്നത്. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള ശിഖര്‍ ധവാന് പകരം കെ എല്‍ രാഹുലാണ് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍. ലോകകപ്പില്‍ വിജയ് ശങ്കറിന്റെ അരങ്ങേറ്റ മത്സരമാണിത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, എം.എസ്. ധോനി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍,ജസ്പ്രീത് ബുംറ.
ടീം പാകിസ്ഥാന്‍: ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഷോയബ് മാലിക്, ഇമാദ് വസിം, ഷഹദാബ് ഖാന്‍, ഹസ്സന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍.
Post Your Comments