ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ-പാക് മത്സരത്തിൽ, പാകിസ്ഥാന് പിന്തുണ നൽകിയ യു.പി സ്വദേശിയ്‌ക്കെതിരെ പ്രതിഷേധം ശക്തം. ദുബായിൽ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ യു.പിയിലെ ബറേലി സ്വദേശിയായ സായം ജയ്സ്വാളാണ് പാകിസ്ഥാൻ ജേഴ്സി ധരിക്കുകയും പാക് പതാക ഏന്തുകയും ചെയ്ത് പിന്തുണ അറിയിച്ചത്.
സായം ജയ്സ്വാളിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ, നാട്ടിൽ ശക്തമായ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ജയ്സ്വാൾ പാകിസ്ഥാൻ അനുകൂലിയാണെന്നും ഇയാൾക്കെതിരെ കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പാകിസ്ഥാൻ ജേഴ്സി ധരിച്ച് ഒരു കൈയിൽ പാകിസ്ഥാൻ പതാകയും മറുകൈയിൽ ത്രിവർണ പതാകയും പിടിച്ചാണ് ജയ്സ്വാൾ ദുബായിയിൽ കളി കാണാനെത്തിയത്.
പതിനഞ്ചു വയസ്സുകാരിയ്ക്ക് പീഡനം : 90കാരന് മൂന്ന് വർഷം കഠിന തടവും പിഴയും
എന്നാൽ, ഇന്ത്യൻ ജേഴ്സിക്കായി അന്വേഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്നും അവയെല്ലാം വിറ്റു പോയെന്നുമാണ് ജയ്സ്വാൾ പറയുന്നത്. താൻ മനഃപൂർവ്വം പാക് ജേഴ്സി ധരിച്ചതല്ലെന്നും ഒരു തമാശ കാണിക്കുന്നതിനായാണ് പാകിസ്ഥാൻ ജേഴ്സി ധരിച്ചതെന്നും ഇയാൾ പറഞ്ഞു.
താൻ, പാകിസ്ഥാൻ ജേഴ്സിയണിഞ്ഞ് ഹിന്ദുസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയപ്പോൾ പാക് ആരാധകർ പ്രകോപിതരായെന്നും ജയ്സ്വാൾ വ്യക്തമാക്കി. അതേസമയം, ജയ്സ്വാൾ പാകിസ്ഥാൻ അനുകൂലിയാണെന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്ന്, ഇയാൾക്കെതിരെ കേസെുടക്കണമെന്നാവശ്യപ്പെട്ട് നിരവധിപ്പേർ പൊലീസിൽ പരാതി നൽകി.
Post Your Comments