തിരുവനന്തപുരം: ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് എക്‌സ് എംപി എന്ന് എഴുതിയ ഒരു ഇന്നോവാ കാര്‍ ഉപയോഗിക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. തൃത്താല എംഎല്‍എ വിടി ബല്‍റാം പോസ്റ്റ് ചെയ്ത ഈ ചിത്രം ട്രോളന്മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളും ഏറ്റെടുക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍ പെട്ടവര്‍, എത്രത്തോളം പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രമെന്നാണ് ഫോട്ടോ ഷെയര്‍ ചെയ്ത് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.എന്നാല്‍ ‘Ex.MP’എന്ന് പതിപ്പിച്ച കാറിന്റെ ചിത്രങ്ങള്‍ വ്യാജനാണെന്ന് അറിഞ്ഞതോടെ പോസ്റ്റ് പിന്‍വലിച്ച് മുങ്ങിയിരിക്കുകയാണ് വിടി ബല്‍റാം.
ചിത്രം വ്യാജനാണെന്ന് വ്യക്തമായതോടെ എംഎല്‍എ ശബരിനാഥന്‍ അടക്കമുള്ളവര്‍ ബല്‍റാമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സത്യമാണോയെന്ന് പരിശോധിക്കാതെ ഇത്തരത്തില്‍ പോസ്റ്റിടുന്നത് ശരിയല്ലെന്നാണ് ശബരി വിമര്‍ശിച്ചത്. ഇതിനുപിന്നാലെയാണ് ബല്‍റാം പോസ്റ്റ് മുക്കിയത്.
Post Your Comments