KeralaLatest NewsNews

പൈപ്പ് തുറന്ന് വിവാദത്തില്‍പെട്ട് എം.ബി. രാജേഷ്, വെള്ളം കുടിച്ച്‌ വി.ടി. ബല്‍റാം; തൃത്താലയ്ക്കായി അണിനിരന്നു സൈബർ അണികൾ

സിപിഎമ്മിനു വേണ്ടി എം.ബി. രാജേഷാണ് മത്‌സര രംഗത്തുള്ളത്.

പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രമാണ് ഇനിയുള്ളത്. ജനങ്ങൾ ആർക്കൊപ്പമാണെന്നു അവർ വോട്ടായി രേഖപ്പെടുത്താൻ നാളെ പോളിംഗ് ബൂത്തുകളിലേയ്ക്ക് പോകും, ഇത്തവണ വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു മണ്ഡലമാണ് പാലക്കാട് ജില്ലയിലെ തൃത്താല. കോണ്‍ഗ്രസിന്റെ യുവസാരഥികാലിൽ ഒരാളായ വി.ടി. ബല്‍റാമിന്റെ സിറ്റിങ് സീറ്റായ തൃത്താലയില്‍ ശക്തമായ പോരാട്ടവുമായി സിപിഎമ്മിനു വേണ്ടി എം.ബി. രാജേഷാണ് മത്‌സര രംഗത്തുള്ളത്.

തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച എം.ബി. രാജേഷ് ഒരു പൈപ്പ് തുറന്ന് വിവാദത്തില്‍ പെട്ടതാണ്. മണ്ഡലത്തിലെ ഒരു പഞ്ചായത്ത് പൈപ്പ് തുറന്ന് രാജേഷ് അതില്‍ വെള്ളമില്ലെന്ന് കാണിച്ചു കൊടുത്തായിരുന്നു സംഭവം. രാജേഷ് തുറന്നപ്പോൾ വന്നത് കാറ്റ്. എന്നാൽ അതേ സ്ഥലത്തെത്തി വി.ടി. ബല്‍റാം പ്രദേശവാസിയെ കൊണ്ടുതന്നെ പൈപ്പ് തുറന്നപ്പോൾ വന്നത് വെള്ളം. ഇതിന്‍റെ വീഡിയോ യു.ഡി.എഫ് അനുയായികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

read also:പിഎസ്ജിയിൽ മെസ്സിയെ സഹതാരമായി ലഭിക്കുന്നത് വലിയ കാര്യം: ഡി മരിയ

ഇതിനു പിന്നാലെ ബല്‍റാം ഫേസ്ബുക്കില്‍ ക്രോണിക്ക് ബാച്ചിലര്‍ സിനിമയിലെ ഇന്നസെന്‍റ് ടാപ്പ് തുറക്കുന്ന ചിത്രം പങ്കുവച്ച്‌ രാജേഷിനെ പരിഹസിക്കുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button