റിയാദ്: സൗദിയിൽ ആരോഗ്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം അവസാനം ഉണ്ടായത് 11.9 ശതമാനം പേരുടെ വർദ്ധന. അതേ സമയം വിദേശ ജീവനക്കാരുടെ എണ്ണം കുറയുകയും ചെയ്തു. പുതിയ കണക്കുകൾ പ്രകാരം ആരോഗ്യ മേഖലയിൽ അകെ 4,42,700 ഓളം ജീവനക്കാരാണുള്ളത്. ഒരു വർഷത്തിനിടെ ജീവനക്കാരുടെ എണ്ണത്തിൽ 4.4 ശതമാനം വർദ്ധനവാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ 22,300 ഓളം പേരുടെ വർദ്ധനവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. എന്നാൽ വിദേശ ജീവനക്കാരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 3500 ഓളം പേരുടെ കുറവും രേഖപ്പെടുത്തി. കഴിഞ്ഞ വർഷാവസാനത്തെ കണക്കു പ്രകാരം ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം 47.2 ശതമാനമാണ്.
Post Your Comments