ആലപ്പുഴ: രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. പക്ഷികളില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസുകളിലേറെയും. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായും അടുത്ത സമ്ബര്‍ക്കത്തിലൂടെ മനുഷ്യരില്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ പിടിപെട്ടാല്‍ അത് ഗുരുതരമാകുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.
കേരളത്തില്‍ മനുഷ്യരെ ഈ രോഗം ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപഴകുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, പക്ഷികളെ നശിപ്പിക്കാന്‍ നിയോഗിച്ചവര്‍, ഇതുമായി ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഇത്തരക്കാര്‍ പ്രതിരോധ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
Post Your Comments