ഇസ്ലാമാബാദ്: മന്ത്രിസഭ തീരുമാനം ഫേസ്ബുക്കിലൂടെ ലൈവായി അറിയിക്കുന്നതിനിടെ പാക്ക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി. ഫേസ്ബുക്ക് ലൈവിടുന്നതിനിടെ പേജ് അഡ്മിന് പറ്റിയ അബദ്ധമാണ് സംഭവം. പ്രവിശ്യ മന്ത്രിസഭയുടെ തീരുമാനങ്ങള്‍ വിവരിക്കുന്നതിനിടെ ലൈവ് നല്കിയ ഉദ്യോഗസ്ഥന്റെ കൈ അറിയാതെ ഫില്‍റ്ററില്‍ തട്ടി. ഇതോടെ വീഡിയോയില്‍ മന്ത്രിമാരുടെ മുഖത്ത് പൂച്ചയുടെ ചെവിയും മീശയും പ്രത്യക്ഷപ്പെടുകയായിരുന്നു.
അബദ്ധം സംഭവിച്ചപ്പോള്‍ ഷൗക്കത്ത് യൂസുഫ്സായ് ആണ് സംസാരിച്ചുകൊണ്ടിരുന്നത്. ലൈവ് കണ്ടുകൊണ്ടിരുന്നവര്‍ ഇക്കാര്യം ശ്രദ്ധിച്ചതോടെ അഡ്മിന് സന്ദേശം അയച്ച് അമളി ശ്രദ്ധയില്‍പ്പെടുത്തി. പ്രശ്നം പരിഹരിച്ചെങ്കിലും സ്ക്രീന്‍ഷോട്ടുകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുകയാണ്.
Post Your Comments