മാഞ്ചസ്റ്റര്‍: ആരാധകർ കാത്തിരുന്ന ഇന്ത്യ- പാക് മത്സരം നാളെ. ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ എത്തുന്നത്. ഇതിനിടെ എക്കാലത്തെയും മികച്ച ഇന്ത്യ- പാക് ഇലവനെ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം. മുന്‍ ഇംഗ്ലീഷ് നായകന് മൈക്കല്‍ വോണ്‍ ആണ് ടീമിനെ തെരഞ്ഞെടുത്തത്. വീരേന്ദര്‍ സെവാഗും സച്ചിന് ടെന്‍ഡുല്‍ക്കറുമാണ് ഇന്നിംഗ്സ് തുടങ്ങുക. മൂന്നാം നമ്പറില്‍ ഇന്ത്യന്‍ നായകന് കോഹ്ലിയെത്തുമ്പോള്‍ പാകിസ്ഥാന്റെ ഇന്‍സമാമും മിയാന്‍ദാദുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.ആറാം സ്ഥാനത്താകട്ടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് ബാറ്റ്സ്മാന് എം എസ് ധോണിയാണ്. പാക് ഇതിഹാസ ഓള്‍റൗണ്ടര്‍മാരായ ഇമ്രാന് ഖാനും വസീം അക്രവുമാണ് അടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് ടീമിലെ ഏക സ്പിന്നര്‍. ഇന്ത്യയുടെ നിലവിലെ പേസ് കുന്തമുനയായ ജസ്പ്രീത് ബുമ്ര ഇടംപിടിച്ചപ്പോള്‍ വഖാര്‍ യൂനിസാണ് മറ്റൊരു പേസര്‍.
Post Your Comments