Latest NewsIndia

സംഘര്‍ഷം അയയാതെ ബംഗാള്‍: തൃണമൂല്‍ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറില്‍ രണ്ട് മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സോഹല്‍ റാണ(19), ഖൈറുദ്ദീന്‍ ഷാ(55) എന്നിവരാണ് കൊല്ലപ്പെട്ടത്.
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലാണ് ആക്രമണം നടന്നത്. സംഭവത്തിന് തൊട്ട് മുമ്പ് പ്രദേശത്ത് തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കൊല്ലപ്പെട്ട ഖൈറുദ്ദീന്‍ ഷായുടെ മകന്‍ മിലന്‍ ഷൈഖ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.രാത്രിയില്‍ വീട്ടിലെല്ലാവരും ഉറക്കത്തിലായിരുന്ന സമയത്താണ് ആക്രമണമുണ്ടായതെന്നും ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മാവന്‍ അല്‍ത്താഫ് ഹൊസൈനും കൊല്ലപ്പെട്ടിരുന്നുവെന്നും മിലന്‍ അറിയിച്ചു. അല്‍ത്താഫ് ഹൊസൈന്റെ മകനാണ് സോഹല്‍ റാണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button