ഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കുന്നു.അസമില്‍ നിന്നുള്ള എം.പിയാണ് അദ്ദേഹം. തെരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ എം.എല്‍.എമാര്‍ ഇല്ല എന്നതുകൊണ്ട് അസമില്‍ നിന്ന് രാജ്യസഭയിലേക്ക് വീണ്ടും എത്താനാവില്ല
എന്നാൽ തമിഴ്‌നാട്ടില്‍ മന്‍മോഹന്‍സിങ്ങിനായി ഒരു രാജ്യസഭാ സീറ്റ് വിട്ടുനൽകാമെന്ന് ഡി.എം.കെ അറിയിച്ചിട്ടുണ്ട്.1991ലാണ് അസമില്‍ നിന്നും മന്‍മോഹന്‍ സിങ് ആദ്യമായി രാജ്യസഭയില്‍ എത്തിയത്. പിന്നീടതില്‍ മുടക്കമുണ്ടായില്ല. അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത് 2013 മെയ് 30ന്. കോണ്‍ഗ്രസ് അധികാരത്തിലുണ്ടാവുകയും വന്‍ ഭൂരിപക്ഷം ഉണ്ടാവുകയും ചെയ്ത കാലത്തായിരുന്നു അത്
.43പേരുടെ പിന്തുണ വേണമെന്നിരിക്കേ കോണ്‍ഗ്രസിന് 25 എംഎല്‍എമാരെ അസം നിയമസഭയിലുള്ളൂ. ആവശ്യമായ പിന്തുണ ഉള്ളത് കര്‍ണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ്. പക്ഷെ ഈ സംസ്ഥാനങ്ങളിലൊന്നും രാജ്യസഭയിലേക്ക് ഒഴിവില്ല. ശേഷിക്കുന്നത് തമിഴ്‌നാടാണ്. പാർലമെന്റിൽ മന്‍മോഹന്‍ സിങിന്റെ ആവശ്യമുണ്ടെന്ന് ഡി.എം.കെ ആവശ്യമുന്നയിച്ചിട്ടുണ്ട്.
Post Your Comments