കൊണ്ടോട്ടി: ദേശീയതലത്തില്‍ ഇടതുപക്ഷത്തിനേറ്റത് കനത്ത തിരിച്ചടിയാണെന്ന വസ്തുത വിലയിരുത്തിവേണം ഇനി പ്രവര്‍ത്തിക്കാനെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഹിന്ദുത്വവര്‍ഗീയതയെ ഉത്തേജിപ്പിച്ച് തീവ്രവലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിച്ചാണ് ബി.ജെ.പിയും ആര്.എസ്.എസും തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഇതില്‍ അവര്‍ വിജയിച്ചെന്നും കോടിയേരി പറയുകയുണ്ടായി.
2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നത് രണ്ടാം യു.പി.എ സര്‍ക്കാറിന്റെറ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണത്തിനെതിരായ വികാരം മൂലമാണ്. എന്നാല്‍, ബി.ജെ.പിക്ക് വികസനം കൊണ്ടുവരാനായില്ല. അതേസമയം ഇടതുപക്ഷത്തിന് ദേശീയതലത്തില്‍ ബദല്‍ ശക്തിയാകാന്‍ കഴിയില്ലെന്ന ചിന്തയാണ് യു.ഡി.എഫിന് അനുകൂലമായത്. തീവ്രവാദവും ഹിന്ദുത്വ രാഷ്ട്രീയവും പറഞ്ഞ് അധികാരം നേടാന്‍ എക്കാലത്തും ബി.ജെ.പിക്കാകില്ല. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments