ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രം ജൂലൈ ആദ്യം തിയേറ്ററുകളിലെത്തുകയാണ്.
തികച്ചും പുതുമയാര്‍ന്ന അവതരണത്തിലൂടെ എറണാകുളം ഐ.എം.എ ഹാളില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട ലളിത സുന്ദരവും പ്രൗഡഗംഭീരവുമായ ചടങ്ങളില്‍ വെച്ച് ചിത്രത്തിലെ അഞ്ചു പാട്ടുകളും ട്രെയിലറും ജനപ്രിയനായകന്‍ ദിലീപ് ക്ഷണിക്കപ്പെട്ട സദസ്സിന് സമര്‍പ്പിച്ചു. ഒന്നിനേക്കാള്‍ മറ്റൊന്ന് നല്ലതെന്ന് കാണികള്‍ ഒരേ സ്വരത്തില്‍ വിലയിരുത്തിയ പാട്ടുകളുടെ സംഗീത സംവിധായകന്‍ എം ജയചന്ദ്രനാണ്.
മൂന്ന് പാട്ടുകള്‍ സന്തോഷ് വര്‍മ്മയും രണ്ടെണ്ണം ഈസ്റ്റ് കോസ്റ്റ് വിജയനും രചന നിര്‍വഹിച്ചിരിക്കുന്നു. പാടിയിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. രചന, സംഗീതം, ആലാപനം, ദൃശ്യവത്ക്കരണം തുടങ്ങിയവയെല്ലാം ഒന്നിനൊന്നു മെച്ചപ്പെടതെന്നും പ്രേക്ഷകര്‍ വിലയിരുത്തുന്നു.
പാട്ടുകളും അവയുടെ ശില്പികളും
ഇതില്‍ ‘പൂവു ചോദിച്ചു…..’ എന്ന ഗാനത്തിന്റെ male version എം. ജയചന്ദ്രന്‍ തന്നെ ആലപിച്ചിട്ടുണ്ട്.
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും ചിത്രത്തില്‍ പകുതിയിലധികം ഭാഗങ്ങളിലും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ട വിഭവങ്ങള്‍ സമ്മാനിച്ചിരിക്കുന്നു.
പുതുമുഖ നായകന്‍ അഖിലും നായികമാര്‍ ശിവകാമിയും സോനുവും ചിത്രത്തില്‍ നിറഞ്ഞ സാന്നിധ്യങ്ങളാണ്. ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിരിക്കുന്ന അവര്‍ മൂന്നുപേരും ഭാവിയിലെ വാഗ്ദാനങ്ങളാണെന്ന് നിസംശയം നമുക്ക് ഉറപ്പിക്കാം.
മികച്ച നര്‍ത്തകിയും നടിയുമായി അറിയപ്പെടുന്ന വിഷ്ണുപ്രിയ ഇതില്‍ ശ്രദ്ധേയമായ ഒരു ഗസ്റ്റ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഉപനായകനായി വേഷമിട്ടിരിക്കുന്ന വിനയ് വിജയനും വളരെ നല്ല അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.
സിനിമയിലെ മറ്റുതാരങ്ങള്‍ നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരാണ്.
ചിത്രത്തിന്റെ തിരക്കഥ എസ്.എല്‍ പുരം ജയസൂര്യയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിവഹിക്കുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ചിത്രത്തിലെ ഒരു ഗാനരംഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അനി തൂലിക, പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളംബല്‍, സ്റ്റില്‍സ്: സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്. വിതരണം: ഈസ്റ്റ് കോസ്റ്റ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ക്ഷണിക്കപ്പെട്ട സദസ്സില്‍ വെച്ച് റിലീസ് ചെയ്ത ട്രെയിലര്‍ 14 വെള്ളിയാഴ്ച 5 മണിക്ക് ജനപ്രിയ നായകന്‍ തന്നെ യൂട്യൂബിലൂടെ പ്രകാശനം ചെയ്ത് ആസ്വാദകര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു.
ചിത്രത്തിലെ എല്ലാ ഗാനങ്ങളും വരും ദിവസങ്ങളില്‍ ഒന്നൊന്നായി റിലീസ് ചെയ്യുന്നതായിരിക്കും. ശങ്കര്‍ മഹാദവേന്‍ ആലപിച്ച ചിത്രത്തിലെ സുരാംഗന സുമവദനാ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ& ലൊക്കേഷന്‍ ദൃശ്യങ്ങളുടെ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു.
Post Your Comments