
നിനക്കായ്, ആദ്യമായ്, ഓര്‍മ്മയ്ക്കായ്, സ്വന്തം, ഇനിയെന്നും ,എന്നെന്നും… ഇതിഹാസ വിജയമായി മാറിയ ഈ പ്രണയഗാന സമാഹാരങ്ങൾക്ക് പിന്നാലെ ‘വീണ്ടും’ എന്ന പ്രണയഗാന സമാഹരവുമായി എത്തുകയാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കിയ ‘വീണ്ടും’ എന്ന പ്രണയഗാന സമാഹരത്തിലെ ‘എന്താണ് ചെയ്യേണ്ടതെന്നറിയില്ല….’ എന്ന മനോഹരഗാനത്തിന്റെ സ്റ്റുഡിയോ വേർഷൻ റിലീസ് നാളെ വൈകുന്നേരം റിലീസ് ചെയ്യുന്നു.
ഈസ്റ്റ് കോസ്റ്റ് വിജയന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകർന്നിരിക്കുന്നു. നജീം അർഷാദിന്റെ മനോഹരമായ ആലാപനം ആസ്വാദകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
Post Your Comments