ന്യൂഡല്‍ഹി: സമഗ്ര സംഭാവന പരിഗണിച്ച് കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്കും കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം അനൂജ അകത്തൂട്ടിന്റെ ‘അമ്മ ഉറങ്ങുന്നില്ലേ’ എന്ന കവിതാ സമാഹാരത്തിനും ലഭിച്ചു. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.
ഏവൂര്‍ ശ്രീകുമാര്‍, ഡോ. കെ.എസ്. രവികുമാര്‍, യു.എ. ഖാദര്‍ എന്നിവരടങ്ങുന്ന സമിതി ബാലസാഹിത്യ പുരസ്‌കാരവും ഡോ. ഗീത പുതുശ്ശേരി, ഡോ. പി.എസ്. രാധാകൃഷ്ണന്‍, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവര്‍ യുവ പുരസ്‌കാര നിര്‍ണയ നടത്തി. 2010ല്‍ കേരള സാഹിത്യ അക്കാദമി മലയത്ത് അപ്പുണ്ണിക്ക് സമഗ്രസംഭാവനയ്ക്കായുള്ള പുരസ്‌കാരം നല്‍കുകയുണ്ടായി. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 1997-ലെ കവിതയ്ക്കുളള അവാര്‍ഡ് ‘തേന്‍തുളളികള്‍’ എന്ന പുസ്തകത്തിന് ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ 1998-ലെ ബാലസാഹിത്യ കൃതിയ്ക്കുളള അവാര്‍ഡ് ‘കമ്പിളിക്കുപ്പായ’ത്തിന് ലഭിച്ചു. ‘പച്ചിലയുടെ ചിരി’ എന്ന കവിതാസമാഹാരത്തിന് 2010-ലെ കൃഷ്ണഗീതി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Post Your Comments