CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

മുംബൈ എന്റർടെയിൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ട് പുരസ്കാരങ്ങൾ നേടി ‘ആദിവാസി’

കൊച്ചി: മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘ആദിവാസി, ദ ബ്ലാക്ക് ഡെത്ത് ‘ എന്ന ചലച്ചിത്രത്തിന് മുംബൈ എന്റർടൈൻമെന്റ് ഫിലിം ഫെസ്റ്റിവലിൽ രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. ബെസ്റ്റ് ട്രൈബ്സ് ലാംഗ്വേജ്, ബെസ്റ്റ് നെഗറ്റീവ് റോൾ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് ലഭിച്ചത്.

ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സർ.സോഹൻ റോയ് നിർമ്മിച്ച് പ്രശസ്ത സംവിധായകൻ വിജീഷ് മണി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ അപ്പാനി ശരത് ആണ് നായക വേഷത്തിൽ അഭിനയിക്കുന്നത്. പ്രശസ്ത താരം വിയാൻ ആണ് നെഗറ്റീവ് റോൾ കൈകാര്യം ചെയ്തിരിക്കുന്നത്. നവംബർ ഇരുപതിന് മുംബൈയിലെ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ചാണ് പുരസ്കാരദാനം.

യൗവനം നിലനിർത്താം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്രദ്ധിച്ചാൽ

വിശപ്പ് മുഖ്യപ്രമേയമായി വരുന്ന ഈ സിനിമ ഒരുക്കിയിട്ടുള്ളത് മധുവിന്റെ ഭാഷയായിരുന്ന ‘മുടുക’ എന്ന ഗോത്ര ഭാഷയിലാണ്. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം ഉൾപ്പെടെ നിരവധി വിവാദങ്ങൾ നിലനിൽക്കുന്ന സമയത്താണ് ഈ സിനിമയും ചർച്ചയാവുന്നത്.

‘സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും’ എന്ന വാചകത്തോടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തത് വാവസുരേഷ് ആയിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് പുറത്തിറങ്ങിയ ‘പോലീസ് ബൂട്ടുകൾക്കിടയിൽ മധു’ എന്ന പോസ്റ്ററും നിരവധി സാമൂഹ്യ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

രാത്രി പഴം കഴിയ്ക്കുന്ന ശീലമുള്ളവർ അറിയാൻ

ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ, ശ്രീക്കുട്ടി, അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കഥ, തിരക്കഥ,സംവിധാനം: വിജീഷ് മണി, ബാനർ : ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, നിർമാണം : സോഹൻ റോയ്, ക്യാമറ : പി. മുരുകേശ്വരൻ, എഡിറ്റിംഗ് : ബി. ലെനിൻ, സംഭാഷണം : തങ്കരാജ് എം, ലിറിക്‌സ് : ചന്ദ്രൻ മാരി, ക്രീയേറ്റീവ് കോൺട്രിബ്യൂട്ടർ : രാജേഷ്. ബി, പ്രൊജക്റ്റ്‌ ഡിസൈൻ : ബാദുഷ, ലൈൻ പ്രൊഡ്യൂസർ : വിയാൻ, ആർട്ട്‌ : കൈലാഷ്, മേക്കപ്പ് :ശ്രീജിത്ത്‌ ഗുരുവായൂർ, കോസ്റ്റും : ബിസി ബേബി ജോൺ, പ്രൊഡക്ഷൻ :രാമൻ അട്ടപ്പാടി, പി. ആർ. ഓ : എ എസ് ദിനേശ്, ഡിസൈൻ : ആന്റണി കെ.ജി,അഭിലാഷ് സുകുമാരൻ, അക്കൗണ്ട്സ്: സജീഷ് മേനോൻ,ലീഗൽ: സന്ദീപ് പാറായി, ഡിജിറ്റൽ വീഡിയോഗ്രഫി: ജോൺസൻ ഇരിങ്ങോൾ, പിആർഓ: ഹരികുമാർ, പ്രൊഡക്ഷൻ ഹൗസ്: അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button