Latest NewsKeralaNewsLiterature

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കെവി മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ മികച്ച നോവൽ

തൃശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി കെവി മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ തെരഞ്ഞെടുത്തു. സ്‌കറിയ സക്കറിയ, നളിനി ബേക്കല്‍, ഒഎം അനുജന്‍, എസ് രാജശേഖരന്‍, മണമ്ബൂര്‍ രാജന്‍ ബാബു എന്നിവര്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായി. 60വയസ് കഴിഞ്ഞ സാഹിത്യകാരന്മാരെയാണ് സമഗ്രസംഭാവന പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

എം മുകുന്ദനും കെ.ജി ശങ്കരപ്പിള്ളക്കും സാഹിത്യ അക്കാദമിയുടെ വിശിഷ്ടാഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണപതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വിഎം ഗിരിജയുടെ ബുദ്ധപുര്‍ണിമ മികച്ച കവിതയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം കെ രേഖയുടെ മാനാഞ്ചിറ എന്ന ചെറുകഥയ്ക്കാണ്. 25000 രൂപയും സാക്ഷപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മറ്റ് അവാര്‍ഡുകള്‍

നാടകം – രാജ്‌മോഹന്‍നീലേശ്വരം – (ചൂട്ടും കൂറ്റും)
സാഹിത്യവിമര്‍ശനം – പി.പി.രവീന്ദ്രന്‍ – (ആധുനികതയുടെ പിന്നാമ്ബുറം)
വൈജ്ഞാനിക സാഹിത്യം – ഡോ.കെ.ബാബുജോസഫ് – (പദാര്‍ത്ഥം മുതല്‍ ദൈവകണം വരെ)
ജീവചരിത്രം, ആത്മകഥ- മുനി നാരായണ പ്രസാദ് – (ആത്മായനം)
യാത്രാവിവരണം – ബൈജു.എന്‍.നായര്‍ – (ലണ്ടനിലേക്ക് ഒരു റോഡ് യാത്ര)
വിവര്‍ത്തനം -പി.പി.കെ.പൊതുവാള്‍ – (സ്വപ്നങ്ങളുടെ വ്യാഖ്യാനം)
ബാലസാഹിത്യം – എസ്.ആര്‍.ലാല്‍ – (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം)
ഹാസ്യസാഹിത്യം- വി.കെ.കെ രമേഷ് – (ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എന്‍)

shortlink

Related Articles

Post Your Comments

Related Articles


Back to top button