Latest NewsKerala

ഗാനരചയ്താവ് പഴവിള രമേശൻ അന്തരിച്ചു

തിരുവനന്തപുരം : ഗാനരചയ്താവും കവിയുമായ പഴവിള രമേശൻ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും. മാളൂട്ടി, അങ്കിൾ ബൺ,വസുധ തുടങ്ങിയ ചിത്രങ്ങളിൽ ഇദ്ദേഹം പാട്ടുകൾ എഴുതിയിരുന്നു.കവി, ഗാനരചയിതാവ്‌, ലേഖനകർത്താവ്‌, മികച്ച സംഘാടകൻ, ഭാഷാപണ്ഡിതൻ എന്നിങ്ങനെ പല ഭാവങ്ങളിൽ സമന്വയിക്കുന്ന പ്രതിഭയാണ്‌ പഴവിള രമേശൻ.

ഓർമ്മകളുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നീ ലേഖനങ്ങളും പഴവിള രമേശന്റെ തീഷ്ണാനുഭവത്തിന്റെയും വിപുലമായ സൗഹൃദത്തിന്റെയും സാക്ഷ്യപത്രങ്ങളാണ്‌.പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണപുരുഷന്‍ എന്നീ കവിതാസമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്.

കൊല്ലം പെരിനാട് പഴവിളയില്‍ എന്‍.എ വേലായുധന്റെയും ഭാനുക്കുട്ടി അമ്മയുടെയും മകനാണ് രമേശന്‍. അഞ്ചാലുംമൂടു്, കരീക്കോട്, ശിവറാം സ്ക്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എസ്.എന്‍ കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നു് കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.

കൗമുദി വീക്കിലിയില്‍ ആയിരുന്നു ആദ്യം ജോലി. തുടര്‍ന്ന് 1968ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിയായി. 1993 വരെ ഇവിടെ തുടര്‍ന്നു. പതിനാലാമത്തെ വയസില്‍ നാടകങ്ങള്‍ക്ക് ഗാനം എഴുതിക്കൊണ്ട് ഗാനരംഗത്തെത്തി. രമേശന്‍ പാട്ടെഴുതി റിലീസായ ആദ്യ ചിത്രം ഗോപി സംവിധാനം ചെയ്ത ഞാറ്റടിയാണ്. അഗ്നിയാവണമെനിക്കാളിക്കത്തണം എന്നതാണ് ആദ്യഗാനം. ആശംസകളോടെ, അങ്കിള്‍ ബണ്‍, മാളൂട്ടി, വസുധ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. ശ്രാദ്ധം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button