കുവൈറ്റ്: സഹകരണ സംഘങ്ങളുടെ പാര്‍ക്കിങ് സ്ഥലത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം വാഹനം നിര്‍ത്തിയിടുന്നവരിൽ നിന്നും 135 ദീനാര്‍ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. സഹകരണ സംഘങ്ങളുടെ പാര്‍ക്കിങ് സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ട് ചിലർ നാട്ടിൽ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. സഹകരണ യൂണിയന് വൈസ് ചെയര്മാന് ഖാലിദ് അല്‍ ഹുദൈബാനാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുദിവസം കഴിഞ്ഞാല്‍ വാഹനം എടുത്തുമാറ്റാന്‍ മുനിസിപ്പാലിറ്റിയുടെ സഹായം തേടും.
വാഹനം സൂക്ഷിക്കുന്നതിനും എടുത്തുമാറ്റുന്നതിനും മുനിസിപ്പാലിറ്റിക്കും പിഴ അടയ്ക്കണം. കൂടാതെ ദിവസത്തിനും ഒരു ദീനാര്‍ വെച്ച് വേറെയും നല്‍കണം. വാഹനങ്ങളില്‍ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് സ്റ്റിക്കര്‍ ഒട്ടിക്കുകയും 48 മണിക്കൂറിനു ശേഷവും എടുത്തുമാറ്റിയില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുകയുമാണ് നിലവിൽ ചെയ്തുവന്നിരുന്നത്.
Post Your Comments