Latest NewsUAEGulf

ഫീസ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ദുബായിലെ സ്‌കൂളുകള്‍

ദുബായ്: ഫീസ് കൂട്ടാനൊരുങ്ങി ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍. ഇതിന്റെ ഭാഗമായി ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് കാണിച്ച് അധികൃതര്‍ രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കിത്തുടങ്ങി. 2018-19 അദ്ധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത് ദുബായ് ഭരണകൂടം തടഞ്ഞിരുന്നുവെങ്കിലും ഈ സമയപരിധി അവസാനിക്കുന്നതോടെ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനാണ് സ്‌കൂളുകളുടെ നീക്കം.

ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോരിറ്റിയുടെ പരിശോധനകള്‍ പ്രകാരം 150 സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ ഔദ്യോഗികമായി നിര്‍ണയിച്ച എജ്യൂക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്‌സ് അടിസ്ഥാനപ്പെടുത്തിയാണ് സ്‌കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത്. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോരിറ്റിയുടെ പരിശോധനയില്‍ മുന്‍ വര്‍ഷങ്ങളിലെ നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് കണ്ടെത്തിയ 141 സ്‌കൂളുകള്‍ക്ക് ട്യൂഷന്‍ ഫീസില്‍ 2.07 ശതമാനം വര്‍ദ്ധനവ് കൊണ്ടുവരാന്‍ കഴിയും. നിലവാരം മെച്ചപ്പെടുത്തിയ ഒന്‍പത് സ്‌കൂളുകള്‍ക്ക് കൂടി ഫീസ് ഉയര്‍ത്താനാകും. 4.14 ശതമാനം വരെ ഫീസ് കൂട്ടാനാണ് ഇത്തരം സ്‌കൂളുകള്‍ക്ക് അനുമതിയുള്ളത്.

അതസമയം സ്‌കൂളുകള്‍ വര്‍ഷാവര്‍ഷം ഇത്തരത്തില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത് പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ നിരവധി പ്രവാസികള്‍ക്ക് മക്കളുടെ വിദ്യാഭ്യാസ ചിലവ് താങ്ങാനാവാതെ കുട്ടികളെ നാട്ടിലേക്ക് അയക്കേണ്ടി വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button