വാരണാസി: വിശാലമായ കാത്തിരിപ്പുകേന്ദ്രത്തില്‍ ജലധാരയന്ത്രങ്ങള്‍, റിസര്‍വേഷന്‍ ഓഫീസ്, കഫറ്റേരിയ, ഫുഡ് കോര്‍ട്ട്, ശീതീകരിച്ച കാത്തിരിപ്പ് മുറി ഇതെല്ലാം കേട്ടിട്ട് വിമാനത്താവളമാണെന്ന് തോന്നിയെങ്കില്‍ തെറ്റി. ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യയിലെ ഒരു റെയില്‍വേ സ്റ്റേഷന്റെ കുറിച്ചാണ് പറഞ്ഞത്. ഉത്തര്‍ പ്രദേശിലെ വാരണാസിയിലെ മണ്ഡോദി റെയില്‍വെ സ്റ്റേഷനാണ് അതിശയിപ്പിക്കുന്നരീതിയില്‍ പണികഴിപ്പിച്ചിരിക്കുന്നത്.
ഈ സൗകര്യങ്ങളൊന്നും കൂടാതെ തന്നെ വളരെ സുന്ദരമായാണ് ഈ റെയില്‍വെ സ്റ്റേഷന് പണി കഴിപ്പിച്ചിരിക്കുന്നത്. കൂടാതെ പ്ലാറ്റ്ഫോമിന്റെ ഉള്‍ഭാഗം നിറയെ എല്‍ഇഡി ലൈറ്റുകളിട്ടുണ്ട്. പ്രകാശം പരത്തുന്നതെല്ലാം എല്‍ഇഡി ലൈറ്റുകളാണ്. എല്‍സിഡി ഡിസ്പ്ലെ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.വെട്ടിത്തിളങ്ങുന്ന സ്റ്റീലില്‍ നിര്‍മിച്ച കസേരകളും ഇവിടെയുണ്ട്. എട്ട് പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനില്‍ നിന്നും എട്ട്് തീവണ്ടികള്‍ ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കും.
Post Your Comments