കൊല്ലം: പാപനാശം കടപ്പുറത്ത് കടല്‍ പതഞ്ഞ് പൊങ്ങിയത് കാഴ്ചക്കാര്‍ കൗതുകമായി. കടലില്‍ നിന്ന് കരയിലേക്കടിക്കുന്ന തിരമാലയോടൊപ്പമാണ് പതയും തീരത്തേക്ക് കയറുന്നത്. പത പെട്ടന്ന് പൊട്ടിപോകുന്ന തരത്തിലുള്ളതല്ല. മാത്രമല്ല കൂടുതല്‍ പത ശക്തമായ കാറ്റിന് തീരത്തേക്ക് അടിച്ച് കയറ്റിയതോടെ തീരം മുഴുവനും പത നിറഞ്ഞു. പഞ്ഞിക്കെട്ടുപോലെ വെള്ള പുതച്ച തീരം മനോഹരമായി മാറി.
ഇന്നലെ രാവിലെ ഏതാണ്ട് 8.30 മുതലാണ് കടലില്‍ പത കണ്ട് തുടങ്ങിയത്. ഉച്ചയോടെ ഇത് പൂര്‍ണ്ണമായും മാറി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരത്തില്‍ തീരത്ത് കാണുന്നുണ്ടെന്നും പ്രത്യേകിച്ച് പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ചെട്ടിക്കുളങ്ങരയ്ക്ക് തെക്കോട്ടാണ് ഈ പ്രത്യേകത ഇപ്പോള്‍ കണ്ടു വരുന്നത്.
കായലില്‍ നിന്നുള്ള വെള്ളം ‘ഇറക്കപൊരുക്ക’ത്തിന് കടലിലേക്കിറങ്ങുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. കൊല്ലത്തിന്റെ തെക്കന്‍ തീരത്താണ് പൊതുവേ ഇത്തരത്തില്‍ കാണപ്പെടുന്നത്. ഏതാണ്ട് അരക്കിലോമീറ്റര്‍ ദൂരം ഇത്തരത്തില്‍ പത പൊങ്ങുമെന്നും ഇവിടുള്ളവര്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Post Your Comments