തിരുവനന്തപുരം: തിരമാലകളില്‍ വെളിച്ചം കാണപ്പെട്ട സംഭവത്തിന്റെ കാരണം വെളിപ്പെടുത്തി കേരള സര്‍വകലാശാല അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ.ബിജുകുമാര്‍. കേരളം തീരത്ത് കഴിഞ്ഞ ദിവസമാണ് ‘കടല്‍തീ’ പ്രതിഭാസം ഉണ്ടായത്. ഇത് പ്ലവകങ്ങള്‍ മൂലമാണെന്ന് ഡോ.എ.ബിജുകുമാര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ ‘കടല്‍ക്കറ’ എന്നു വിളിക്കുന്ന ഈ പ്രതിഭാസം പച്ചനിറത്തിലുള്ള പ്ലവകങ്ങളില്‍ പെട്ടെന്നു വരുന്ന മാറ്റം വഴി സംഭവിക്കുന്നതാണെന്ന് ഡോ.എ.ബിജുകുമാര്‍ പറഞ്ഞു. ഡൈനോഫ്‌ലാജെലേറ്റ് ഇനത്തില്‍പെട്ട അതിസൂക്ഷ്മ പ്ലവകങ്ങളായ നോക്ടിലൂക്ക സിന്റില്ലന്‍സ് ആണ് തിരമാലകളില്‍ ഇത്തരം പ്രതിഭാസം സൃഷ്ടിക്കുന്നത്. സമുദ്രങ്ങളില്‍ ചുവപ്പും പച്ചയും ആയി കാണപ്പെടുന്ന ഇവ ഇപ്പോള്‍ കേരള തീരത്ത് ‘പച്ചക്കറ’ ആയാണു പ്രത്യക്ഷപ്പെടുന്നത്. കടലിലെ സൂക്ഷ്മസസ്യങ്ങളെയും സൂക്ഷ്മജീവികളെയും ചേര്‍ത്താണു പ്ലവകങ്ങള്‍ എന്നു പറയുന്നത്. രാസോര്‍ജം പ്രകാശ ഊര്‍ജമായി മാറുന്നതു കൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നും ഡോ.ബിജുകുമാര്‍ പറഞ്ഞു.
ഓക്‌സിജന്‍ കുറവും മലിനവസ്തുക്കളും രാസപദാര്‍ഥങ്ങളും കൂടുതല്‍ ഉള്ളതുമായ വെള്ളത്തിൽ പെരുകുന്ന പ്ലവകങ്ങള്‍ പുറന്തള്ളുന്ന അമോണിയ കടലിലെ മത്സ്യങ്ങൾക്കും ജീവികൾക്കും ദോഷമാണ്
Post Your Comments