പനാജി: സ്കൂട്ടര്‍ യാത്രികനെ വിമര്‍ശിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ക്ഷേത്രത്തിൽ നിര്‍മ്മാല്യത്തിനായി ഉപയോഗിച്ച പൂക്കൾ മധ്യവയസ്കന്‍ പുഴയില്‍ വലിച്ചെറിയുന്നത് കണ്ട മുഖ്യമന്ത്രി വാഹനം നിർത്തി അദ്ദേഹത്തെ ശകാരിക്കുകയായിരുന്നു. സ്വന്തം ഗ്രാമമായ സങ്കാലത്ത് നിന്നും തലസ്ഥാനത്തേക്കുള്ള യാത്രാ മധ്യേയാണ് മുഖ്യമന്ത്രി സംഭവം കണ്ടത്.
ഇങ്ങനെ ഒരിക്കലും ചെയ്യരുതെന്ന് യാത്രികനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഉത്തരവാദിത്തമുള്ള പൗരന്മാര്‍ എന്ന നിലയില്‍ നദിയെ മലിനപ്പെടുത്തരുതെന്നും ഇത് മറ്റുള്ളവരെയും പഠിപ്പിക്കണമെന്നും വീഡിയോക്ക് താഴെ മുഖ്യമന്ത്രി കുറിക്കുകയും ചെയ്തു.
Earlier today, while travelling over Gaundalim bridge, came across a citizen who was disposing nirmalya in the river. I requested him to desist from doing so. As responsible citizens we need to begin disposing wastes properly and also educate & guide our fellow citizens to do so. pic.twitter.com/v2zSLCCkxe
— Dr. Pramod Sawant (@DrPramodPSawant) June 11, 2019
Post Your Comments