Business

ഇന്നത്തെ ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ

മുംബൈ :  കഴിഞ്ഞ ദിവസങ്ങളെ നേട്ടം തുടരാനാവാതെ ഇന്നത്തെ ഓഹരി വിപണി നഷ്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 141 പോയിന്റ് താഴ്ന്ന് 39808ലും നിഫ്റ്റി 45 പോയിന്റ് താഴ്ന്ന് 11920ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 430 ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, ഗെയില്‍, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, ഒഎന്‍ജിസി, ഐടിസി, സിപ്ല, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button