ഈ വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12ന് വൈകുന്നേരം 6 മുതല്‍ 7.15 വരെയായിരിക്കുമെന്നു ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അറിയിച്ചു. ദീപാവലി ദിനത്തില്‍ ഇന്ത്യയിലെ ഓഹരി വിപണികളില്‍ ഒരു മണിക്കൂര്‍ നേരം നടക്കുന്ന പ്രത്യേക ട്രേഡിംഗ് സെഷനാണു മുഹൂര്‍ത്ത വ്യാപാരം.
ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ഓഹരി വിപണിയായ ബിഎസ്ഇയില്‍ 60 വര്‍ഷത്തിലേറെയായി മുഹൂര്‍ത്ത വ്യാപാരം നടത്തുന്നുണ്ട്. ഓഹരികള്‍ വാങ്ങുന്നതിനും നിക്ഷേപം നടത്തുന്നതിനുമുള്ള ശുഭകരമായ അവസരമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
സംവത് എന്ന ഹിന്ദു വര്‍ഷത്തിന്റെ തുടക്കമായും ഇതിനെ കാണുന്നു. മുഹൂര്‍ത്ത വ്യാപാര സമയമായ 60 മിനിറ്റിനുള്ളില്‍ നടത്തുന്ന വ്യാപാരം നിക്ഷേപകര്‍ക്കു സമൃദ്ധിയും സമ്പത്തും ഭാഗ്യവും നല്‍കുമെന്നാണ് വിശ്വാസം. കമ്മോഡിറ്റി ഡെറിവേറ്റീവ് സെഗ്‌മെന്റ്, കറന്‍സി ഡെറിവേറ്റീവ് സെഗ്‌മെന്റ്, ഇക്വിറ്റി ഫ്യൂച്ചേഴ്‌സ് & ഓപ്ഷനുകള്‍, സെക്യൂരിറ്റീസ് ലെന്‍ഡിംഗ് & ബോറോയിംഗ് സെഗ്‌മെന്റ് എന്നിവയില്‍ ഈ സമയത്ത് ട്രേഡിംഗ് നടക്കും.
Post Your Comments