Latest NewsNewsBusiness

നേട്ടം കൊയ്ത് ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു

മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനവും അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്‌സ് 112.77 പോയിന്റ് നേട്ടത്തിൽ 40,544.37ലും നിഫ്റ്റി 23.80 പോയിന്റ് നേട്ടത്തിൽ 11,896.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1344 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1299 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 157 ഓഹരികള്‍ക്ക് മാറ്റമില്ല.

ഫാര്‍മ, വാഹനം എന്നീ ഓഹരികളുടെ വില ഉയര്‍ന്നു. ഐടി സൂചിക ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഊര്‍ജം, എഫ്എംസിജി, ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകള്‍ നഷ്ടത്തിലായിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, ഗെയില്‍, ഐഒസി, യുപിഎല്‍ , ബ്രിട്ടാനിയ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button