Latest NewsNewsBusiness

റെക്കോർഡ് നേട്ടം; ചരിത്രത്തിൽ ആദ്യമായി നിഫ്റ്റി 13,000 പിന്നിട്ടു

മുംബൈ: ഓഹരി സൂചികയിൽ റെക്കോർഡ് നേട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇരു സൂചികകളിലും വ്യാപാരം പുരോഗമിക്കുകയാണ്. നിഫ്റ്റി 83 പോയിന്റ് ഉയർന്ന് 13,000 പിന്നിട്ടിരിക്കുന്നു. ആദ്യമായാണ് നിഫ്റ്റി 13,000 കഴിഞ്ഞിരിക്കുന്നത്. സെൻസെക്‌സ് 422 പോയിന്റ് ഉയർന്ന് 44,499.62 ആയിരിക്കുന്നു.

ബി എസ് ഇയിലെ 1032 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 277 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. എച്ച് ഡി എഫ്‌ സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, മാരുതി സുസുക്കി, ഐഷർ മോട്ടോർസ്, ഏഷ്യൻ പെയിന്റ്‌സ്, എംആൻഡ്എം, വിപ്രോ, അദാനി പോർട്‌സ് എന്നീ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, സൺ ഫാർമ, സിപ്ല, ടാറ്റ സ്റ്റീൽ എന്നീ ഓഹരികൾ നഷ്ടത്തിലാണ് ഉള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button