Latest NewsCricket

നാലാം നമ്പറില്‍ വേറെയും താരങ്ങളുണ്ട്‌; ബാറ്റിങ് ഓര്‍ഡറില്‍ മാറ്റമുണ്ടാകുമെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ

ലണ്ടന്‍: ശിഖര്‍ ധവാന് പരിക്കേറ്റ സാഹചര്യത്തിൽ ട്രെന്റ് ബ്രിഡ്ജില്‍ ന്യൂസീലന്‍ഡിനെതിരായി നടക്കുന്ന മത്സരത്തില്‍ കെ.എല്‍ രാഹുല്‍ ഇന്ത്യയുടെ ഓപ്പണറായി കളിക്കും. ലണ്ടനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാറാണ് ഇക്കാര്യം അറിയിച്ചത്. ശിഖര്‍ ധവാന് പരിക്കേറ്റ സാഹചര്യത്തില്‍ സ്വാഭാവികമായും ബാറ്റിങ് ഓര്‍ഡറില്‍ മാറ്റമുണ്ടാകുമെന്നും നാലാം നമ്പറില്‍ കളിക്കാന്‍ ഇന്ത്യയുടെ കൈയില്‍ ഒന്നിലധികം ബാറ്റ്‌സ്മാന്‍മാരുണ്ടെന്നും സഞ്ജയ് പറയുകയുണ്ടായി.

ധവാനെപ്പോലെ അത്രയും കഴിവുള്ള ഒരു താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റില്ല. 10-12 ദിവസത്തിനുള്ളില്‍ ധവാന്റെ പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു റിസര്‍വ് താരമുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. മാഞ്ചസ്റ്ററില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ഋഷഭ് പന്ത് ടീമിനൊപ്പം ചേരുമെന്നും സഞ്ജയ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button