തൃശൂര്‍: ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസ് പ്രതിയാണെന്നു ബാലഭാസ്‌കറിന് അറിയാമായിരുന്നെന്ന പ്രകാശന്‍ തമ്പിയുടെ നിര്‍ണായക മൊഴി കേസില്‍ വഴിത്തിരിവാകും. രണ്ടുതവണ എ.ടി.എം. കവര്‍ച്ചാക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ജുന്‍ ഇപ്പോള്‍ അസമിലാണെന്നാണു ബന്ധുക്കളുടെ മൊഴി. ചോദ്യം ചെയ്യലിന് ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. അര്‍ജുനെ നല്ലവനാക്കാനാണ് ഡ്രൈവറായി ബാലഭാസ്‌കര്‍ ഒപ്പം കൂട്ടിയതെന്നാണു സൂചന.
അർജുൻ പാലക്കാട്ടെ ആശുപത്രി ഉടമയുടെ ബന്ധുവാണെന്നും ഇവരുടെ ഇടപെടലിലാണ് ഇത് സംഭവിച്ചതെന്നുമാണ് റിപ്പോർട്ട്. അതെ സമയം അര്‍ജുനെ സൂക്ഷിക്കണമെന്ന് ബാലഭാസ്‌കറിനോടു താന്‍ പറഞ്ഞിരുന്നെന്നും തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്ത് നടത്തി പിടിയിലായ പ്രകാശന്‍ തമ്പി മൊഴി നല്‍കി. ബാലഭാസ്‌കറുടെ പരിചയക്കാരനായ പാലക്കാട്ടെ ഡോക്ടറുടെ ഭാര്യാസഹോദരീ പുത്രനാണ് അര്‍ജുന്‍. അവരുടെകൂടി ആവശ്യപ്രകാരമാണ് അര്‍ജുനെ ബാലഭാസ്‌കര്‍ കൂടെക്കൂട്ടിയത്.
പണത്തിന് വേണ്ടി എന്തു നികൃഷ്ടതയും കാണിക്കുന്ന അര്‍ജുന്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലം മുതല്‍ തട്ടിപ്പും കേസുകളുമായി കഴിയുന്നയാളാണ്.തൃശൂര്‍ പാട്ടുരായ്ക്കല്‍ കുറിയേടത്തു മനയില്‍ അര്‍ജുന്‍ എടിഎം കൊള്ള മുതല്‍ നിധി തട്ടിപ്പ് വരെയുള്ള അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. എന്‍ജിനീയറിങ് പഠനകാലത്ത് എ.ടി.എം. മോഷണക്കേസില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഗീത, വീഡിയോ ആല്‍ബങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുള്ള അര്‍ജുന്‍ നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണത്തട്ടിപ്പ്, വ്യാജസ്വര്‍ണ വില്‍പന കേസ് എന്നിവയിലും അര്‍ജുന്‍ ഉള്‍പ്പെട്ടിരുന്നു.
ഒരിക്കല്‍ ഗള്‍ഫില്‍ നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വര്‍ണം വിപണി വിലയേക്കാള്‍ കുറവില്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വ്യവസായികളെ കബളിപ്പിച്ച് ആയിരുന്നു അര്‍ജുന്‍ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തട്ടിപ്പ് തുടങ്ങിയത്. 2016 ജനുവരി 11 നു ലക്കിടിയിലാണ് ആദ്യ കവര്‍ച്ചാശ്രമം. ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എം. തകര്‍ക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് ഫെബ്രുവരി 25-ന് പാഞ്ഞാള്‍ എസ്.ബി.ഐ. എ.ടി.എം. തകര്‍ക്കാനും നോക്കി. അതും പരാജയമായി.
വിദേശത്തുനിന്നു നികുതി നല്‍കാതെ സ്വര്‍ണം കടത്തി വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാമെന്നു പറഞ്ഞ് പലരില്‍നിന്നും പണം തട്ടി. ഇതാണ് അര്‍ജുന്‍ തലവനായുള്ള തട്ടിപ്പ് സംഘത്തിന് അടിത്തറ പാകിയത്.
Post Your Comments