റിയാദ് : എണ്ണ വിതരണ നിയന്ത്രണം , സൗദിയും റഷ്യയും ഇടഞ്ഞുതന്നെ. ഇരു രാഷ്ട്രങ്ങളും വിട്ടുവീഴ്ചയ്ക്കില്ല എന്ന സൂചനയാണ് തരുന്നത്. അതേസമയം, എണ്ണ വിതരണ നിയന്ത്രണത്തിന് റഷ്യ ഒഴികെയുള്ള മുഴുവന്‍ രാജ്യങ്ങളും പിന്തുണ അറിയിച്ചതായി സൗദി അറേബ്യ അറിയിച്ചു.. റഷ്യയുമായുള്ള അവസാന ഘട്ട ചര്‍ച്ച പുരോഗമിക്കുകയാണ്. കരാര്‍ പുതുക്കുമെന്ന വാര്‍ത്തകള്‍ക്കിടെ എണ്ണ വില ഉയരുകയാണ്.
സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് റഷ്യയിലാണ് ഇപ്പോഴുള്ളത്. എണ്ണ വിതരണ നിയന്ത്രണം ഈ മാസം അവസാനിക്കും. ഇതിനു മുന്നോടിയായി കരാര്‍ പുതുക്കാനാണ് ഒപെക് രാജ്യങ്ങളുടെ ആലോചന. സംഘടനയെ പുറമെ നിന്ന് പിന്തുണക്കുന്ന പ്രധാന എണ്ണോത്പാദകരാണ് റഷ്യ.
കരാര്‍ വീണ്ടും പുതുക്കണമെന്ന കാര്യത്തില്‍ റഷ്യക്ക് ഭിന്നാഭിപ്രായമുണ്ട്. ഇത് ചര്‍ച്ച ചെയ്യാനാണ് സൗദി-റഷ്യ ഊര്‍ജ മന്ത്രിമാരുടെ യോഗം. റഷ്യക്ക് തീരുമാനിക്കാന്‍ സമയമുണ്ടെന്നും സൗദി ഊര്‍ജ മന്ത്രി പറഞ്ഞു.
Post Your Comments