തിരുവനന്തപുരം: സംസ്ഥാനത്ത് പാമോയിലിന്റെ വില കുതിച്ചുയർന്നതോടെ അടുക്കളയിലും ഹോട്ടലുകളിലും വലിയ പ്രതിസന്ധി. വെറും മൂന്ന് ദിവസം മുൻപ് 130 രൂപയായിരുന്ന പാമോയില്‍ വില ഒറ്റയടിക്ക് 35 രൂപകൂടി 165 ലേക്ക് ഉയർന്നിട്ടുണ്ട്. ഇത് ഹോട്ടൽ വിഭവങ്ങളുടെ വില വർധിക്കാൻ കാരണമാകും.
Also Read:മൊബൈൽ ഫോൺ കവർന്ന കേസ് : രണ്ടുപേർ പിടിയിൽ
പാമോയിൽ വില വർധനവ് പലചരക്കിനെയും കൂടെകൂട്ടിയിട്ടുണ്ട്. പലവ്യഞ്ജനങ്ങള്ക്കടക്കം 10 രൂപ മുതല്‍ 80 രൂപ വരെയാണ് ഒരാഴ്ചക്കുള്ളില്‍ വര്‍ധിച്ചത്. സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഇല്ലാത്തത് മൂലം പലയിടത്തും പൂഴ്ത്തിവെയ്പ്പുകളും ആരംഭിച്ചിട്ടുണ്ട്.
അരി മുതൽ കടുകിന് വരെ വില വർധിച്ചിട്ടുണ്ട്. സുരേഖ, ജയ അരികളുടെ വിലകളിലും കിലോക്ക് ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെ കൂടി. 160 രൂപയുണ്ടായിരുന്ന വറ്റല്‍മുളക് 240 ആയി, 90 രൂപയുണ്ടായിരുന്ന മല്ലിവില 140 ലെത്തി, ജീരകത്തിന് 30 രൂപയും വെളുത്തുള്ളിക്ക് 40 രൂപയും ചെറിയ ഉള്ളിക്ക് 10 രൂപയും കൂടി. ഇനിയും ഇങ്ങനെ വില കൂടിയാൽ, സാധാരണക്കാർ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും. അതുകൊണ്ട് തന്നെ മേഖലകളിൽ സർക്കാർ ഇടപെടൽ ശക്തമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Post Your Comments