Latest NewsCricket

കാണികളോട് കൂവല്‍ നിര്‍ത്താനും സ്മിത്തിനായി കൈയടിക്കാന്‍ പറയാനും കോഹ്‌ലിക്ക് അവകാശമില്ലെന്ന് നിക്ക് കോമ്പ്ടണ്‍

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ച കാണികളോട് നിശബ്ദരാകാൻ വിരാട് കോഹ്ലി ആവശ്യപ്പെട്ടിരുന്നു. മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ ആരാധകരുടെ പ്രവൃത്തിയില്‍ താരം ക്ഷമ ചോദിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരമായ നിക്ക് കോമ്പ്ടണ്‍. കാണികളോട് കൂവല്‍ നിര്‍ത്താനും സ്മിത്തിനായി കൈയടിക്കാന്‍ പറയാനും കോഹ്‌ലിക്ക് അവകാശമില്ലെന്നാണ് കോമ്പ്ടണ്‍ പറയുന്നത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലാണ് സ്മിത്തിനെ കാണികള്‍ കൂവിയത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്മിത്തിന് വിലക്ക് നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു കാണികളുടെ പരിഹാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button