Latest NewsIndia

വന്‍ സെക്സ് റാക്കറ്റ് പിടിയിൽ

പൂനെ: വന്‍ സെക്സ് റാക്കറ്റിനെ പിടികൂടി പൂനെ പൊലീസ്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജറാക്കി. പൂനെയിലെ മരുഞ്ചീ, മുല്‍ഷി പ്രദേശത്ത് നടത്തിവന്ന സെക്‌സ് റാക്കറ്റാണ് ഹിഞ്ചേവാദി പോലീസ് പിടികൂടിയത്. സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ നാല് പെണ്‍കുട്ടികളെ രക്ഷിച്ചു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ ദില്ലി കേന്ദ്രീകരിച്ച് മോഡല്‍ ജോലികള്‍ ചെയ്ത് വരുന്നവരായിരുന്നു. ഒരു പെണ്‍കുട്ടി വിദ്യാര്‍ത്ഥിനിയാണ്.

കൊല്‍തെ പാട്ടീല്‍ പ്രദേശത്ത് പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന് ഹിഞ്ചേവാദി പൊലീസിന് വിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ച പൊലീസ് സംഘം പ്രദേശത്തെത്തി. തുടര്‍ന്ന് നാട്ടുകാര്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്നും അത് ഏത് വീട്ടിലാണെന്നും സംഘം മനസിലാക്കി. പൊലീസ് എത്തിയാല്‍ പ്രതിരോധിക്കാനായി വന്‍ സന്നാഹങ്ങളാണ് ഇവര്‍ വീട്ടില്‍ കരുതിയിരുന്നത്. വീടിന് ചുറ്റും സിസി ടിവി ക്യാമറകളുണ്ട്. വലിയ മതിലും സെക്യൂരിറ്റിയുമുണ്ട്.

അനുമതിയില്ലാതെ ആര് വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ പ്രവേശിച്ചാലും സെക്യൂരിറ്റി തല്ലിച്ചതയ്ക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് വീടിനുള്ളില്‍ പ്രവേശിപ്പിച്ചു. എട്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളും വീടിനുള്ളിലുണ്ടായിരുന്നു. 34കാരനായ ബലിറാമാണ് സെക്‌സ് റാക്കറ്റ് നടത്തിവന്നതെന്ന് പോലീസിന് വ്യക്തമായി. ബലിറാമിനെ കൂടാതെ നിധിന്‍ ഭലെറാവു, അഭയ് ഷിന്‍ഡേ, മയുര്‍ ശര്‍മ്മ, ദിലീപ് മന്തല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ നിന്നും സെക്‌സ്‌റാക്കറ്റ് സംഘത്തിന്‍റെ ചതിയില്‍പ്പെട്ട നാല് യുവതികളെയും പോലീസ് രക്ഷപ്പെടുത്തി. തങ്ങളെ ചതിയിലൂടെ പെടുത്തിയതാണെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. പ്രതികളായ അഞ്ചു പേരും തങ്ങളെ ചതിയില്‍പ്പെടുത്തി ഭീഷണിപ്പെടുത്തി പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. 15 ദിവസങ്ങള്‍ക്ക് മുമ്പാണ് നാല് യുവതികളെയും പൂനെയില്‍ എത്തിച്ചത്. ജോലി അന്വേഷിച്ച ഇവരെ ബലിറാമും മറ്റുള്ള സുഹൃത്തുക്കളും ചേര്‍ന്ന് ചതിയില്‍പ്പെടുത്തുകയായിരുന്നുa

shortlink

Related Articles

Post Your Comments

Related Articles


Back to top button