തിരുവനന്തപുരം : തലസ്ഥാനത്ത് പൊലീസിന് നേരെ ഉണ്ടായ ഗുണ്ടാ ആക്രമണത്തിൽ പിടിയിലായവർ സെക്‌സ് റാക്കറ്റിലെ അംഗങ്ങളാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൊലീസ് . ചന്ദ്രബോസ്, ജിജു, ഫിറോസ് എന്നിവരാണ് പോലീസ് പിടിയിലായത്. തുടർന്ന് നഗരത്തിലെ സെക്‌സ് റാക്കറ്റ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പിടിയിലായവർ നിരവധി കൊലപാതക കേസുകളിൽ പ്രതികളാണെന്നും പൊലീസ് സംഘം പറഞ്ഞു. കമലേശ്വരത്ത് വീട് അടിച്ച് തകർത്ത കേസിലും, മോഷണക്കേസിലും ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
Post Your Comments