വാഹനപ്രേമികളെ നിരാശയിലാഴ്ത്തി ഥാറിന്റെ പ്രാരംഭ മോഡൽ ഡയറക്റ്റ് ഇഞ്ചക്ഷന്‍ (DI) എഞ്ചിന്‍ പതിപ്പിന്റെ നിര്‍മ്മാണം മഹീന്ദ്ര അവസാനിപ്പിച്ചതായി റിപ്പോർട്ട്. രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ മോഡലിന്‍റെ നിര്‍മ്മാണം അവസാനിപ്പിച്ചതെന്നാണ് സൂചന. ഇതോടെ സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമെ ഇനി ഥാര്‍ ലഭിക്കുകയുള്ളു.
അതേസമയം കൂടുതല്‍ സ്റ്റൈലും ആഡംബരവും നല്‍കി ഥാറിനെ വീണ്ടും അവതരിപ്പിക്കാൻ മഹീന്ദ്ര ഒരുങ്ങുന്നുണ്ട്. ഐതിഹാസിക ബ്രാന്‍ഡായ ജീപ്പ് റാങ്ക്ളറിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ഥാറിന്റെ സ്‌പെഷല്‍ എഡിഷനാകും പുതുതായി എത്തുകയെന്നാണ് റിപ്പോർട്ട്. ഈ വാഹനത്തിന്റെ പരീക്ഷണയോട്ട ദൃശ്യങ്ങള്‍ നിരവധി തവണ പുറത്തുവന്നിരുന്നു.
നിലവിൽ സിംഗിള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ലഭ്യമായതോടെ ദില്ലി എക്സ്ഷോറൂം കണക്കുകള്‍ പ്രകാരം മഹീന്ദ്ര ഥാറിന് 9.49 ലക്ഷം രൂപയാണ് വില. നേരത്തെ പ്രാരംഭ മോഡലിന് 6.72 ലക്ഷം രൂപയും ഓള്‍വീല്‍ ഡ്രൈവ് മോഡലിന് 7.24 ലക്ഷം രൂപയുമായിരുന്നു വില.
Post Your Comments