Latest NewsUAE

യുഎഇയിൽ ഇത്തരം നിയമലംഘനത്തിന് കനത്ത പിഴ

യുഎഇ: യുഎഇയിൽ നിശ്ചിത വേഗതയിൽ കൂടുതൽ വാഹനം ഓടിക്കുന്നവർക്ക് ഇനി പിടിവീഴും. പിടിവീഴുക മാത്രമല്ല ഇവരിൽ നിന്ന് 1,000 ദിർഹം പിഴ ഈടാക്കുകയും 12 ബ്ലാക് പോയിന്റ് നൽകുകയും ചെയ്യും. ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ റൈസിങ്ങും മറ്റും നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം. കഴഞ്ഞ മാസം രണ്ടു കാറുകൾ തമ്മിൽ റോഡിൽ റൈസിങ് നടത്തുകയും നാല് പേരുടെ ജീവൻ നഷ്ടമാകുകയും ചെയ്തു. കാറിലുണ്ടായിരുന്നവരും ഒരു വഴിയാത്രക്കാരിയുമാണ് കൊല്ലപ്പെട്ടത്.

ശ്രദ്ധയില്ലാതെ വാഹനമോടിക്കുന്നവരിൽ നിന്ന് 2,000 ദർഹം പിഴ ഈടാക്കും. 23 ബ്ലാക് പോയിന്റും നൽകും. 60 ദിവസത്തേയ്ക്ക് വാഹനം പിടിച്ചുവയ്ക്കും. കൗമാരക്കാരിലാണ് ഇത്തരം പ്രവണതകൾ കണ്ടുവരുന്നതെന്നും ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button