അബുദാബി: കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കി ബോധവത്കരണം നടത്തി അബുദാബി പോലീസ്. അവശരായവർ ജോലി നിർത്തി തണലത്ത് വിശ്രമിക്കണമെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. സൂര്യപ്രകാശം ശരീരത്തിലേക്കു നേരിട്ട് പതിക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും പോലീസ് തൊഴിലാളികളോട് ആവശ്യപ്പെട്ടു.
സൂര്യാഘാതമേറ്റ വ്യക്തിയെ വായുസഞ്ചാരമുള്ള പ്രദേശത്ത് എത്തിച്ച് ഇറുകിയ വസ്ത്രം അഴിച്ചുമാറ്റി തണുത്ത വെള്ളം ഒഴിച്ച് ശരീരം തണുപ്പിക്കണം. വ്യക്തിയ്ക്ക് തണുത്ത വെള്ളം കുടിക്കാൻ നൽകണം. ഇവരെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
ജോലി സ്ഥലത്ത് തൊഴിലാളികൾക്ക് തണുത്ത കുടിവെള്ളം ലഭ്യമാക്കണം. വിശ്രമിക്കാൻ ശീതീകരിച്ച സംവിധാനം ഒരുക്കണമെന്നും കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർജലീകരണം കടുത്ത ആരോഗ്യപ്രശ്‌നമുണ്ടാക്കും. അതിനാൽ ഓരോ വ്യക്തിയും രണ്ടര ലിറ്റർ വെള്ളം കുടിക്കണം. ചൂടുകാലത്ത് പഴം, പച്ചക്കറി, ധാന്യങ്ങൾ, മത്സ്യം, മാസം എന്നിവ എല്ലാം ചേർത്തുള്ള സമീകൃത ആഹാരമാണ് കഴിക്കേണ്ടതെന്നും അബുദാബി പോലീസ് അറിയിച്ചു.
Post Your Comments