Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsUAENewsInternationalGulf

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് കുറ്റകരം: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

അബുദാബി: പാർക്ക് ചെയ്ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്നത് കുറ്റകരമാണെന്ന് വ്യക്തമാക്കി അബുദാബി പോലീസ്. ട്രാഫിക്ക് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണിതെന്ന് പോലീസ് അറിയിച്ചു. വേനലിലെ കടുത്ത ചൂടിൽ കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ച് ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ടാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

Read Also: സൈബർ സുരക്ഷ: വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാക്കാൻ അധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത്

കുട്ടികളെ വാഹനങ്ങൾക്കുള്ളിൽ തനിയെയിരുത്തി പോകുന്നത് അവരുടെ ജീവന് തന്നെ ഭീഷണിയുയർത്തും. കുട്ടികളുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകുന്നതിനായുള്ള യുഎഇ ഫെഡറൽ നിയമം ‘3/ 2016’ പ്രകാരം കുട്ടികളുടെ സുരക്ഷ അവഗണിക്കുന്നതും, മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതിരിക്കുന്നതും പിഴ, തടവ് എന്നിവ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും പോലീസ് വ്യക്തമാക്കി.

Read Also: ‘കേരളത്തിലെ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയത്തിനൊപ്പം മാറാൻ ഇനി അധിക സമയം വേണ്ടിവരില്ല’: കെ. സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button