Latest NewsTennisSports

ഫ്രഞ്ച് ഓപ്പൺ : ആവേശപ്പോരിനൊടുവിൽ കിരീടം നിലനിർത്തി റാഫേൽ നദാൽ

പാരീസ് : ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് വിഭാഗം കലാശപ്പോരിൽ കിരീടം നിലനിർത്തി റാഫേൽ നദാൽ. ഓസ്ട്രിയയുടെ യുവതാരം ഡൊമനിക് തീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പെയിനിന്റെ റാഫേല്‍ നദാൽ തന്റെ  പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടമണിഞ്ഞത്. സ്കോര്‍ 6-3, 5-7, 6-1, 6-1.

18ആം ഗ്രാൻഡ്സ്ലാം കിരീടം കൂടിയാണ് നദാൽ ഇന്ന് സ്വന്തമാക്കിയത്. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള റോജര്‍ ഫെഡററാണ്  മുന്നിലുള്ളത്. കൂടാതെ ഫ്രഞ്ച് ഓപ്പണിലെ പന്ത്രണ്ടാം കിരീടനേട്ടത്തോടെ ഒരു ഗ്രാന്‍സ്ലാമില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന താരമെന്ന റെക്കോര്‍ഡും നദാലിനു സ്വന്തം. ഓസ്ട്രേലിയന്‍ ഓപ്പണില്‍ 11 കിരീടങ്ങള്‍ നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡാണ് നദാല്‍ തകർത്തത്.

കഴിഞ്ഞ വര്‍ഷത്തെ ഫൈനലിനെ  ഓർമിപ്പിക്കുന്ന ഒരു പോരാട്ടമാണ് ഇന്ന് കാണാനായത്. ആദ്യ സെറ്റ് നദാല്‍ അനായാസം നേടിയപ്പോൾ രണ്ടാം സെറ്റില്‍ തീം ശക്തമായി തിരിച്ചടിച്ചു. ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവില്‍ 5-7ന് സെറ്റ് നേടിയപ്പോൾ മൂന്നും നാലും സെറ്റുകൾ തീമിന് ഒരവസരവും നല്‍കാതെ നേടിയ നദാൽ ചാമ്പ്യനാവുകയായിരുന്നു.

NADAL

shortlink

Related Articles

Post Your Comments

Related Articles


Back to top button