Latest NewsNewsSportsTennis

ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാൽ-കാസ്‌പര്‍ റൂഡ് പോരാട്ടം: വനിതാ സിംഗിള്‍സ് കിരീടം ഇഗാ സ്യാംതെക്കിന്

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഫൈനലിൽ റാഫേൽ നദാൽ കാസ്പര്‍ റൂഡിനെ നേരിടും. സെമി ഫൈനലിൽ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് പിന്മാറിയതോടെയാണ് നദാല്‍ കലാശപ്പോരിന് യോഗ്യത നേടിയത്. രണ്ടാം സെറ്റ് പുരോഗമിക്കേയാണ് സ്വരേവിന് പരിക്കേറ്റത്. ആദ്യ സെറ്റ് 7-6ന് നദാൽ സ്വന്തമാക്കിയിരുന്നു.

പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന നദാലിന്റെ 30-ാം ഗ്രാൻസ്ലാം ഫൈനലാണിത്. 29 ഫൈനലുകളിൽ നദാൽ 21 കിരീടം നേടിയിട്ടുണ്ട്. രണ്ടാം സെമി ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെയാണ് റൂഡ് തോല്‍പ്പിച്ചത്. ഒരു ഗ്രാൻസ്ലാം സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ നോര്‍വെക്കാരനാണ് റൂഡ്. സ്കോർ 3-6, 6-4, 6-2, 6-2.

Read Also:- പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ!

അതേസമയം, വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്യാംതെക് സ്വന്തമാക്കി. ഫൈനല്‍ മത്സരത്തില്‍ അമേരിക്കന്‍ കൗമാര താരം കോകോ ഗോഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് സ്യാംതെക് കിരീം നേടിയത്. സ്‌കോര്‍ 6-1, 6-3. ലോക ഒന്നാം നമ്പര്‍ താരമായ ഇഗയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button