
മുൻ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ സിമോണ ഹാലെപ്പ് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്ന് പിന്മാറി. 2018ൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ റൊമാനിയൻ താരം ഇടത് തുടയ്‌ക്കേറ്റ പരിക്ക് കാരണമാണ് ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. വെള്ളിയാഴ്ചയാണ് പിന്മാറുന്ന കാര്യം സിമോണ അറിയിച്ചത്.
മെയ് 12ന് റോം ഓപ്പൺ ടെന്നീസ് ടൂർണമെന്റിനിടെ ആംഗലിക് കെർബറുമായുള്ള മത്സരത്തിനിടെയാണ് 29കാരിയായ ഹാലെപ്പിന് പരിക്കേൽക്കുന്നത്. മെയ് 30നാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്. പരിക്ക് ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്നതിനാലാണ് താരം ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയത്.
Post Your Comments