കണ്ണൂര്‍: വടകരയിലെ സ്വാത്രന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി.ഒ.ടി നസീറിന് വെട്ടേറ്റ സംഭവത്തിൽ സി.സി ട.വി ദൃശ്യങ്ങള്‍ പുറത്തായി. വധശ്രമം നടന്നത് കൃത്യമായ ആസൂത്രത്തോടെയാണെന്ന് നസീർ പറഞ്ഞു. എംഎൽഎ എ. എൻ ഷംസീറിനും ആക്രമണത്തിൽ പങ്കുണ്ടെന്നും ഓഫീസിൽ വിളിച്ചുവരുത്തി എംഎൽഎ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീർ പറഞ്ഞു.
നസീറിനെ ആക്രമിച്ച കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി ശ്രീജന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ പൊലീസ് നല്‍കിയ എഫ്.ഐ.ആറില്‍ ഇവര്‍ പ്രതികളായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രതികളെ എങ്ങനെ കസ്റ്റഡിയില്‍ വാങ്ങുമെന്നതി സംബന്ധിച്ച് പൊലീസിലും ആശയക്കുഴപ്പം തുടരുകയാണ്. ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥിനില്‍ നിന്നും റിപ്പോര്‍ട്ട് തേടാതെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കേസില്‍ ഇതുവരെ അഞ്ചു പ്രതികലാണ് കീഴടങ്ങിയത്.
നസീറിന്റെ ദേഹത്ത് ബൈക്ക് കയറ്റുന്നതും തുടർച്ചയായി വെട്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.വടകരയിലെ സ്വാത്രന്ത്ര സ്ഥാനാർത്ഥിയായിരുന്ന നസീറിന് വെട്ടത് മെയ് 18 നായിരുന്നു.
Post Your Comments