പാലക്കാട്:ഗണപതിയെ കുറിച്ചു ഷംസീര്‍ പറഞ്ഞത് അബദ്ധമല്ലെന്നും പറഞ്ഞത് മനഃപൂര്‍വമാണെന്നും ശോഭ സുരേന്ദ്രന്‍. ഹിന്ദു-മുസ്ലിം പ്രശ്നം ഉണ്ടാക്കാനായിരുന്നു ശ്രമം. അങ്ങനെ പ്രശ്‌നം ഉണ്ടാകുന്ന സ്ഥലമല്ല കേരളം. മുസ്ലിം വിഭാഗത്തിന്റെ കുത്തക ഏറ്റെടുക്കാന്‍ ആയിരുന്നു ഷംസീറിന്റെ ശ്രമമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഒരു മുസ്ലിം പണ്ഡിതന്‍ പോലും ഗണപതി മിത്ത് ആണെന്ന് പറഞ്ഞിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
Read Also: ഹൃദയാഘാതം: സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ
സംസ്ഥാന നേതൃത്വം തെറ്റ് ചെയ്താല്‍ ഇനിയും ചൂണ്ടിക്കാട്ടും. നേതൃത്വം തെറ്റ് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. താന്‍ പറഞ്ഞതൊന്നും തനിക്ക് വേണ്ടിയല്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തി. ശബരിമല പ്രക്ഷോഭ കാലത്തും മുസ്ലിം പണ്ഡിതര്‍ വിശ്വാസികള്‍ക്കൊപ്പം ആയിരുന്നു.
സിപിഎമ്മുകാര്‍ വിശ്വാസം ഉള്ളവരല്ല. അമ്പലത്തില്‍ വിശ്വാസമില്ലെങ്കില്‍ ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചു വിടണമന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇതിന് മുമ്പും ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
Post Your Comments