പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയായ ജോര്‍ജ് ഉണ്ണൂണ്ണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് പോലീസ്.
കടയിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ ആ വഴി സര്‍വീസ് നടത്തുന്ന നാല്‍പ്പതിലധികം ബസുകളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്.
മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. കൈലി മുണ്ടും ഷര്‍ട്ടും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞിരുന്നു. അവ പോലീസ് കണ്ടെടുത്തു. മോഷണശ്രമത്തിനിടെയാണ് ജോര്‍ജിനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജോര്‍ജിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന 9 പവന്റെ മാലയും കടയില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായിട്ടുണ്ട്. ജോര്‍ജിനെ കുറിച്ച് അറിയുന്നവര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളായ ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരാണ് കൈയ്യും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ മൃതദേഹം കണ്ടത്. സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌ക്കും കടയില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നു.
Post Your Comments