റാസൽഖൈമ: രണ്ടര വയസ്സുള്ള ഇരട്ടക്കുട്ടികൾ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. വ്യാഴാഴ്ച രാത്രിയാണ് കുട്ടികളെ കാണാതായത്. രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണു നീന്തൽകുളത്തിൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിലെ നീന്തൽക്കുളത്തിലേക്കുള്ള വാതിൽ ഭദ്രമാക്കുകയും കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് റാസൽഖൈമ പൊലീസ് ഓപ്പറേഷൻ ഡയറക്ടർ ജനറൽ ബ്രിഗേ. മുഹമ്മദ് സഈദ് അൽ ഹുമൈദി അറിയിച്ചു.
Post Your Comments