മാവേലിക്കര: സ്വന്തം പേരക്കുട്ടികളായ ഇരട്ടകൾക്ക് നേരെ ലൈംഗിക അതിക്രമണം നടത്തിയ മുത്തശ്ശനെ തടവ് ശിക്ഷക്ക് വിധിച്ചു കോടതി. മകൻ നാലു വയസ്സുള്ള ഇരട്ട കുട്ടികൾക്കു നേരെയാണ് മുത്തശ്ശൻ കണ്ണിൽച്ചോരയില്ലാതെ പെരുമാറിയത്. 60 വയസ്സുള്ള ഇയാൾ മകന്റെ ഇരട്ടക്കുട്ടികളായ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. ചുനക്കര സ്വദേശിയായ വൃദ്ധനെ കോടതി 38 വർഷം കഠിനതടവിന് ശിക്ഷിച്ചു. കേസിൽ 15 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. പ്രതി കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയ കോടതി പ്രതി ഒരുതരത്തിലും ദയ അർഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
ശിക്ഷയോടൊപ്പം 95,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. . ഇരട്ടക്കുട്ടികളെ മുത്തശ്ശൻ ലൈംഗികമായി പീഡിപ്പിച്ചു എന്ന് വിവരമറിഞ്ഞ് ഡോക്ടർ മാതാപിതാക്കളോട് കാര്യം പറയുകയും തുടർന്ന് മാതാപിതാക്കളോടൊപ്പം നൂറനാട് പൊലീസിനെ വിവരങ്ങൾ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പൊലീസ് വൃദ്ധനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികളുടെ കാര്യത്തിൽ സംശയം തോന്നിയ ഡോക്ടർ കുട്ടികളോട് സ്നേഹത്തിൽ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഈ സംസാരത്തിനിടയിലാണ് കുട്ടികൾ മുത്തശ്ശൻ്റെ പ്രവർത്തികൾ ഡോക്ടറോട് പറഞ്ഞത്. കുട്ടികളെ ഒറ്റയ്ക്ക് കിട്ടുന്ന അവസരങ്ങളിലും മറ്റും ക്രൂരമായ പ്രവർത്തികളാണ് മുത്തശ്ശൻ കാണിച്ചു കൂട്ടിയതെന്നുള്ള വിവരങ്ങളാണ് അപ്പോൾ പുറത്തുവന്നത്. നിരവധി നാളുകളായി വൃദ്ധൻ ഈ പ്രവർത്തി തുടർന്നു വരികയായിരുന്നു. ഇതിനിടെ പെൺകുട്ടികൾക്ക് മൂത്രം ഒഴിക്കാൻ പ്രയാസം നേരിട്ടു.
തുടർന്ന് മാതാപിതാക്കൾ പെൺകുട്ടികളെ മാവേലിക്കര സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് മുത്തശ്ശൻ്റെ ക്രൂരത പുറത്തറിയുന്നത്. പല സാഹചര്യങ്ങളിലും മറ്റും കുട്ടികളെ മുത്തശ്ശനൊപ്പമാക്കിയിട്ടാണ് മാതാപിതാക്കൾ പുറത്തു പോയിരുന്നത്. ഈ സാഹചര്യങ്ങളെയൊക്കെ വൃദ്ധൻ പേരക്കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുവാൻ ഉപയോഗിക്കുകയായിരുന്നു എന്നാണ് പുറത്തു വന്ന വിവരം പേരക്കുട്ടികളോടുള്ള സ്നേഹം കാരണമാണ് മുത്തശ്ശൻ ഏതുസമയത്തും കുട്ടികളോടൊപ്പം ഇരിക്കുന്നതെന്ന് കരുതിയിരുന്ന മാതാപിതാക്കൾക്ക് വിവരം വലിയ ഞെട്ടലാണ് സമ്മാനിച്ചത്.
Post Your Comments