ഇരട്ടക്കുട്ടികൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ? കാഴ്ചയിൽ ഒരുപോലെയുള്ളവരെ തിരിച്ചറിയാൻ കുറച്ച് ബുദ്ധിമുട്ട് ആണെങ്കിലും ഇരട്ടക്കുട്ടികളെ എല്ലാവർക്കും ഇഷ്ടമാണ്. സുഹൃത്തുക്കൾക്കും അധ്യാപകർക്കുമൊക്കെ ഇവരെ മാറിപ്പോകുമെങ്കിലും മാതാപിതാക്കൾക്ക് കുട്ടികളെ മനസിലാക്കാൻ കഴിയൂയാറുണ്ട്. എന്നാൽ, അർജന്റീന സ്വദേശിനിയായ സോഫി റോഡ്രിഗസ് എന്ന വനിതയുടെ കാര്യം ഇതിൽനിന്നെല്ലാം കുറച്ച് വ്യത്യസ്തമാണ്.
താൻ ജന്മം നൽകിയ ഇരട്ടക്കുഞ്ഞുങ്ങളെ എത്ര ശ്രമിച്ചിട്ടും തിരിച്ചറിയാനാവാതെ വന്നതോടെ ഒടുവിൽ സോഫി പൊലീസിന്റെ സഹായം തേടുകയായിരുന്നു. തന്റെ പ്രവർത്തിയിലൂടെ ഈ വർഷത്തെ ഏറ്റവും നല്ല അമ്മയ്ക്കുള്ള അവാർഡ് വരെ കിട്ടാൻ അർഹതയുണ്ടെന്ന് തമാശയായി കുറിച്ചുകൊണ്ട് സോഫി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ജനിച്ച് കുറച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സോഫിക്ക് മക്കളെ തമ്മിൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഒടുവിൽ മറ്റൊരു മാർഗവും ഇല്ലാതെ വന്നതോടെയാണ് അവർ കുഞ്ഞുങ്ങളുമായി പൊലീസിനരികിലെത്തി സഹായം തേടിയത്.
കുഞ്ഞുങ്ങളെ വേർതിരിച്ചറിയാനായി അവരുടെ വിരലടയാളം ശേഖരിക്കണമെന്നായിരുന്നു സോഫിയുടെ ആവശ്യം. എന്തായാലും തന്റെ ഗതികേട് വ്യക്തമാക്കി കൊണ്ടുള്ള സോഫിയുടെ പോസ്റ്റ് വളരെ വേഗത്തിൽ തന്നെ ജനശ്രദ്ധ നേടി. പതിനഞ്ച് ദശലക്ഷത്തിൽ പരം ആളുകളാണ് ഇതിനോടകം സോഫിയുടെ ട്വീറ്റ് കണ്ടത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്കും കുട്ടികളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല എന്ന് സോഫി മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.
Post Your Comments