Latest NewsNewsLife StyleHealth & Fitness

ഇരട്ടക്കുട്ടികള്‍ ജനിക്കുന്നതിന് പിന്നിൽ

ഒട്ടുമിക്ക ദമ്പതിമാരുടെയും ഏറ്റവും വലിയ ആഗ്രഹമായിരിക്കും ഇരട്ടക്കുട്ടികള്‍. പലരും അത് ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് എല്ലാവര്‍ക്കും സഫലമാകാറില്ല. എണ്‍പത് ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നതിന് പിന്നില്‍ കുറച്ച് ഘടകങ്ങളുണ്ട്. അതെല്ലാം കൃത്യമായി വന്നാല്‍ മാത്രമേ ഇരട്ടക്കുട്ടികള്‍ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുള്ളൂ.

പ്രായം കൂടുന്നതിനുസരിച്ച് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുകയാണ് ചെയ്യുന്നത്. എന്നാല്‍, പ്രായാധിക്യം പ്രസവത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. 35 വയസ്സിനു ശേഷമുള്ള ഗര്‍ഭധാരണം ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത ഇരട്ടിയാക്കുന്നു. ഒരു മനുഷ്യന്റെ വംശവും നിറവും ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നതിന് കാരണമാകും. ആഫ്രിക്കക്കാര്‍ക്കും യൂറോപ്യന്‍സിനും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുന്നത് അതുകൊണ്ടാണ്. ഇരട്ടക്കുട്ടികളുണ്ടാകുന്നതില്‍ പ്രായവും ഒരു ഘടകമാണ്.

Read Also : പാതിരാവാകുമ്പോള്‍ ഒരു പ്രത്യേകതരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങുന്ന ചിലർ: സീമ വിനീത്

ഇരട്ടക്കുട്ടികള്‍ ലഭിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് ഭക്ഷണം. ചില ഭക്ഷണങ്ങള്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മധുരക്കിഴങ്ങ് ഇത്തരത്തില്‍ സ്ത്രീകളിലെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ചേനയും ഇത്തരത്തില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ഉയരവും തൂക്കവും ആണ് മറ്റൊന്ന്. വലിയ സ്ത്രീകള്‍ക്കാണ് ഇരട്ടക്കുട്ടിക്കുള്ള സാധ്യത വളരെ കൂടുതല്‍. ഇവരുടെ ബോഡി മാസ് ഇന്‍ഡക്സ് കണക്കാക്കി ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. വിവിധ തവണയായുള്ള ഗര്‍ഭധാരണമാണ് മറ്റൊരു സാധ്യത. ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് ഇത്.

നിങ്ങളുടെ പങ്കാളിയുടെ ഭക്ഷണം മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പാരമ്പര്യം ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ ഒരു വലിയ ഘടകമാണ്. അമ്മയുടെ പാരമ്പര്യമാണ് ഇതില്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്ന്. മാത്രമല്ല, കൃത്യമായ അണ്ഡവിസര്‍ജ്ജനവും ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button