തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ യഥാര്‍ത്ഥ പ്രതിയെ ഒടുവില്‍ പൊലീസ് കണ്ടെത്തി. പീഡന കേസിലെ പ്രതി ഇരട്ടസഹോദരന്‍മാരില്‍ ഒരാളായതോടെ യഥാര്‍ത്ഥ പ്രതി ആരെന്ന് തിരിച്ചറിയുക പൊലീസിന് ഒരു വെല്ലുവിളിയായിരുന്നു.
Read Also: കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതി: കെ സുരേന്ദ്രൻ
ഒടുവില്‍ തന്ത്രപരമായി ഇരട്ടസഹോദരന്‍മാരെ രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. കണ്ടല കണ്ണംകോട് ഷമീര്‍ മന്‍സിലില്‍ മുഹമ്മദ് ഹസന്‍ എന്ന ആസിഫ്(19) ആണ് പ്രതി.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു . കാഴ്ചയില്‍ സാമ്യത ഉള്ളതിനാല്‍ ഇരട്ടസഹോദരന്‍മാരില്‍ ആരാണ് യഥാര്‍ത്ഥ പ്രതിയെന്ന് പൊലീസിന് ആദ്യം തിരിച്ചറിയാനായില്ല. ഇതേത്തുടര്‍ന്ന് രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
അതിജീവിതയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തന്നെ പീഡിപ്പിച്ചയാളെ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു.
Post Your Comments